¡Sorpréndeme!

ലോകത്തിന് മുന്നറിയിപ്പ് നല്‍കി ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം | Oneindia Malayalam

2017-11-29 370 Dailymotion

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി പ്യോഗ്യംഗില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ 50 മിനിറ്റ് സഞ്ചരിച്ച ശേഷം ജപ്പാന്‍ കടലില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് വിക്ഷേപിച്ചതെന്നു യുഎസ് കരുതുന്നു. ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണത്തിനു തയാറെടുക്കുന്നതായി യുഎസ് മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയാണ് പരീക്ഷണം. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപാണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ഇക്കാര്യം സ്ഥിരീകരിച്ചതിന് പിന്നാലെ ദക്ഷിണ കൊറിയയും സമാന ശേഷിയുള്ള മിസൈല്‍ തൊടുത്തു. മിസൈല്‍ പരീക്ഷണത്തിനു തയാറെടുക്കുന്നതായി സൂചിപ്പിക്കുന്ന റേഡിയോ സിഗ്‌നലുകള്‍ ലഭിച്ചതായി ജപ്പാന്‍ അറിയിച്ചിരുന്നു.ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ് ആണ് മിസൈല്‍ വിക്ഷേപണ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. പിന്നീട് സൈന്യം ഇത് ശരിവെച്ച റിപ്പോര്‍ട്ട് ലഭിക്കുകയായിരുന്നു. ഉത്തര കൊറിയന്‍ തലസ്ഥാനം പ്യോങ്യാങ്ങിലെ പ്യോങ്‌സോങില്‍ നിന്നാണ് മിസൈല്‍ പ്രയോഗിച്ചത്. ഇതിനു മറുപടിയായി ദക്ഷിണ കൊറിയ സമാനശേഷിയുളള മിസൈല്‍ പരീക്ഷിച്ചു. സംഭവത്തെ അതീവഗൗരവത്തോടെയാണ് യുഎസ് വീക്ഷിച്ചുവരുന്നത്.